ഇവൻ കൊളക്കാടൻ യുവരാജാവ് കൊളക്കാടൻ ഉണ്ണിക്കുട്ടൻ . പഴയ ഓമല്ലൂർ ആന തറവാട്ടില്ലേ കുട്ടികുറുമ്പന് . ശരത് (മാമ്പി), ബാലാജി ,ചേർത്തല മോഹനൻ ചേട്ടൻ പോലുള്ള ഒരുപാട് നല്ല കൂട്ടുകെട്ടുകൾ കൊച്ചുപ്രായത്തിൽ തന്നെ ലഭിച്ച കൊച്ചു സുന്ദരൻ . അളവിലും നിലവിലും ആരുമായും ഒന്ന് മുട്ടിനോക്കാൻ തെയ്യാർ ആണ് ചെറിയ പ്രായത്തിൽ തന്നെ. അയയിൽ ക്ഷേത്രത്തിലെ ദേവിപ്രിയൻ എന്ന കൊച്ചുകുറുമ്പനിൽ നിന്ന് ഓമല്ലൂർ ഉണ്ണികുട്ടനായും പിന്നീട് കൊളക്കാടൻ ഉണ്ണികുട്ടനായി മാറിയതും ചെറിയ കാലയളവിൽ ആണ് . ഒറ്റ നോട്ടത്തിൽ തന്നെ ആരുടേയും മനംകവരുന്ന ഗജസൗന്ദര്യം .പേര് പോലെ തന്നെ എല്ലാവരുടെയും പ്രിയപ്പെട്ട ഉണ്ണിക്കുട്ടൻ തന്നെ ആണ് .ആരുമായും പെട്ടന്നുതന്നെ ചങ്ങാത്തം കൂടുന്ന പ്രകൃതം പക്ഷെ തനിക് ഇഷ്ടമില്ലാത്തവരെ കണ്ടാൽ മുഖം തിരിക്കാനും അവന് മടിയില്ല .പൂരപ്പറമ്പുകളിലും നേർച്ചകളിലും ഈ ചുരുങ്ങിയ കാലയളവിൽ ഉണ്ണിക്കുട്ടൻ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു . കേരളത്തിലെ വളർന്നു വരുന്ന യുവഗജനിരയിൽ ഉണ്ണിക്കുട്ടൻ എന്നും തലയുയർത്തി നിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
Jun 16, 2017
Subscribe to:
Post Comments (Atom)
No comments
Post a Comment